മലപ്പുറം: ശ്വേതാമേനോനെ അപമാനിച്ചത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സാംസ്കാരിക അധപതനമാണ് കാണിക്കുന്നത്. സംഭവത്തില്‍ യുപിഎ അധ്യക്ഷതയും എ ഐ സി സി പ്രസിഡന്റുമായ സോണിയാഗാന്ധി നിലപാട് വ്യക്തമാക്കണം.
പീതാംബരക്കുറുപ്പ് എം പി ക്കെതിരെ സ്ത്രീസുരക്ഷ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണം. പരാതി ലഭിച്ചാലേ നടപടി സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട് പരിഹാസ്യവും അപലപനീയവുമാണ്.
പരാതി പറഞ്ഞിട്ടും പരാതി പറഞ്ഞിട്ടില്ലെന്ന കലക്ടറുടെ നിലപാട് ഒരു ജില്ലാ കലക്ടര്‍ക്ക് ഭൂഷണമല്ല. ഇതിനെകുറിച്ചും അന്വേഷണം നടത്തണമെന്ന് ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: