ബെയ്ജിംഗ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ശബ്ദം ജനങ്ങളിലേക്ക് എത്താതിരിക്കുന്നതിന് ചൈന ശ്രമം തുടങ്ങി. നാടുകടത്തപ്പെട്ട ദലൈലാമയുടെ ആശയപ്രചാരണം ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ എത്തുന്നില്ലയെന്ന് ഉറപ്പ് വുരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്തിന് വെളിയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലൂടെ ദലൈലാമയെ കാണുകയോ, ശ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്നും ടിബറ്റന്‍ ജനതയെ തടയുന്നതിനാണ് ചൈനയുടെ ശ്രമം. ഇന്റര്‍നെറ്റ് മുഖേന അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാനും ശ്രദ്ധിയ്ക്കും. എന്നാല്‍ നിലവില്‍ ടിബറ്റന്‍ ജനതയ്ക്ക് അനധികൃത സാറ്റലൈറ്റ് ടെലിവിഷനുകള്‍ മുഖേന ദലൈലാമയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ സാധിക്കുന്നുണ്ട്.
ചൈനയിലെ ഭരണപക്ഷമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജേണലായ ക്വിഷിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യം പറയുന്നത്. വിഘടനവാദികളുടെ പിന്തിരിപ്പന് ആശയങ്ങള്‍ക്കെതിരെയാണ് സമരം എന്ന് സീക്കിങ് ട്രൂത്ത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ ചെന്‍ ക്വാന്ഗ്വോ പറയുന്നു. അനധികൃത സാറ്റലൈറ്റ് ഡിഷുകള്‍ കണ്ടുകെട്ടിക്കൊണ്ട് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ പരശോധിക്കുവാനും ടെലിഫോണ്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അവരുടെ യഥാര്‍ത്ഥ പേര് തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും ചെന്‍ പറയുന്നു. സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവായ ദലൈലാമയെ ആട്ടിന്‍ തോലിട്ട ചെന്നായ എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ടിബറ്റ് എന്ന ആശയം സ്ഥാപിക്കുന്നതിനായി അക്രമത്തിന്റെ രീതിയാണ് ദലൈലാമ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.
?ടിബറ്റിന് സ്വയം ഭരണാധികാരം വേണമെന്ന ആവശ്യം നിരാകരിക്കുകയും കപാലം പൊട്ടിപ്പുറപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 1959 ലാണ് ലാമ ഇന്ത്യയില്‍ അഭയം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: