ബെയ്ജിംഗ്: ചൈനയുടെ തെക്കുകിഴക്കന്‍ നഗരമായ സെന്സിയ്ക്കു സമീപം പടക്കനിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര് തല്‍ക്ഷണം മരിച്ചു.
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം സ്ത്രീകളാണ്. പടക്കങ്ങളില്‍ ഫ്യൂസ് പിടിപ്പിക്കുകയായിരുന്നു ഇവരെന്ന് പൊലീസ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: