മുംബൈ: വിടവാങ്ങല്‍ ടെസ്റ്റില്‍ സച്ചിന് തെണ്ടുല്‍ക്കറിനോട് യാതൊരു ദയവും കാട്ടില്ലെന്ന് വെസ്റ്റിന്‍ഡീസ് ടീമിന്റെ മുന്നറിയിപ്പ്. അതേസമയം സച്ചിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കുമെന്ന് വിന്‍ഡീസ് അറിയിച്ചു. വാങ്കടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിരിക്കും സച്ചിനെ വിന്‍ഡീസ് സ്വീകരിക്കുക.
ലിറ്റില്മാസ്റ്ററെ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍ വാങ്കടയില്‍ ഒരുക്കുമെന്ന് വെസ്റ്റിന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാഡ്സണ് പറഞ്ഞു. സച്ചിന്റെ വിടവാങ്ങല്‍ മത്സരങ്ങള്‍ക്കുള്ള എതിരാളികളായി ഞങ്ങളെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ യാതൊരു ദയവും തങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും റിച്ചാഡ്സണ് പറയുന്നു.
വാങ്കടയില്‍ സച്ചിന്റെ പൂജുത്തിന് പുറത്താക്കുമെന്നാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ മുന്നറിയിപ്പ്. സച്ചിന് സന്തോഷവാനായി രാജ്യാന്തര ക്രിക്ക് വിടണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇന്ത്യന്‍ ജയത്തോടെ കളി അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഗെയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: