ഗുണ്ടൂര്‍: അണ്ടര്‍ 19 വനിതകളുടെ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കേരള വനിതകള്‍ക്ക് വിജയം. തമിഴ്നാടിനെ അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് വനിതകള്‍ 43.1 ഓവറില്‍ 116 റണ്‍സിന് ഓള് ഔട്ടായി. 59 റണ്‍സെടുത്ത ഹേമലത മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.
കേരളത്തിന്റെ കീര്‍ത്തി ജെയിംസ് ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 47.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 32 റണ്‍സെടുത്ത അഞ്ജന പോളാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: