കൊച്ചി : ഐഡിയ സെല്ലുലാര്‍, ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ 3ജി സ്മാര്‍ട്ട് ഫോണ്‍ അള്‍ട്ര വിപണിയിലിറക്കി. പ്രീമിയം ഫോണ്‍ തേടുന്ന യുവാക്കള്‍ക്കു വേണ്ടിയുള്ളതാണ് ഐഡിയ അള്‍ട്ര ചലിക്കുന്ന വസ്തുവിന്റെ 90 ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ ശേഷിയുള്ള ഫ്ലഷോടുകൂടിയ 8 എംപി പ്രൈമിറ കാമറയാണ് പ്രധാന പ്രത്യേകത.
12.7 സെമി (5) സ്ക്രീന്‍ മറ്റൊരു പ്രത്യേകത. വിശാലമായ ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സൗകര്യം, ഇമെയില്‍ അപ്ഡേറ്റ്സ്, ഗെയിംസ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, തുടങ്ങി ഒട്ടേറെ സംവിധാനം ഉള്ള ഡ്യൂവല്‍സ്-സിം അള്‍ട്ര ആന്‍ഡ്രോയ്ഡ് ജെല്ലി (4.12) ബീനിലാണ് പ്രവര്‍ത്തിക്കുന്നത്.
ബ്ലൂടൂത്ത് 2.0, വൈ-ഫെ എന്നിവ തുടര്‍ച്ചയായ കണക്ടിവിറ്റി ഉറപ്പാക്കുന്നു. വൈറ്റ് ഗ്ലോസിഫിനിഷോടു കൂടിയ അള്‍ട്രയുടെ വില 10,500 രൂപ. മൊബെയില്‍ ബ്രോഡ് ബാന്‍ഡിന്റെ സാധ്യതകളും പരിസ്ഥിതിയുടെ സമഗ്ര വികസനവും തമ്മില്‍ ബന്ധിതമാണെന്ന് ഐഡിയ സെല്ലുലാര്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ശശി ശങ്കര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: