കൊച്ചി: ആമസോണ്‍ ഇന്ത്യ അയ്യായിരത്തിലധികം സൗന്ദര്യ സംവര്‍ധക ഉല്പന്നങ്ങളുമായി ഓണ്‍ലൈന്‍ ബ്യൂട്ടിസ്റ്റോര് തുറന്നു. കളര്‍ കോസ്മെറ്റിക്സ്, ഷാംപൂ, മോയ്സ്ച്വറൈസുകള്, ലിപ്സ്റ്റിക്, ഐ ഷാഡോ, നെയില്‍ പോളീഷ്, പെര്‍ഫ്യൂം, ഫൗണ്ടേഷന്, ബ്ലഷര്‍, കണ്ടീഷണര്‍, സ്കിന്‍കെയര്‍ ലോഷന്‍, ഡിയോഡറന്റ്, ഹെയര്‍ കളര്‍, ഹെയര്‍ ഓയില്‍, സീറം, സ്പ്രേ തുടങ്ങി വിവിധ ഉല്പന്നങ്ങളുടെ ബ്രാന്റുകളെല്ലാം ആമസോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ ബ്യൂട്ടിസ്റ്റോറില് അണിനിരക്കുന്നു.
ബ്യൂട്ടിസ്റ്റോറില് ഷോപ്പിംഗ് എളുപ്പമാക്കാനുള്ള നിരവധി പുതിയ സങ്കേതങ്ങളും ആമസോണ്‍ അവതരിപ്പിക്കുന്നു. എല്ലാ ഉല്പന്നങ്ങളും നിങ്ങളുടെ ഇഷ്ടനിറത്തിനുള്ളവ മാത്രം കാണാന്‍ സഹായിക്കുന്ന കളര്മാപ്പ്, വ്യക്തിഗത നിരൂപണങ്ങള്‍, ഉപയോഗിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉല്പന്നങ്ങളുടെ തെരഞ്ഞെടുക്കല്‍ ഏറെ എളുപ്പമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: