ശുകമഹര്‍ഷി അവിവാഹിതനായിരുന്നു. പുത്രനുമുണ്ടായിരുന്നില്ല പക്ഷേ അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും ക്ലേശമുണ്ടായിരുന്നോ?
വളരെ പുത്രന്മാരുള്ളയാള്ക്ക് വലിയ സന്തഷമുണ്ടായിരിക്കുമെന്നും പുത്രനില്ലാത്തയാള് ദുരിതമനുഭവിക്കുമെന്നും ഉള്ള വിചാരം തെറ്റാണ്.
ധനം, ഭാര്യ, സന്താനങ്ങള്‍ ഇവരൊക്കെ സന്തോഷം തരുമെന്ന് വിചാരിക്കുന്നത് വ്യാമോഹം മാത്രം.
വാസ്തവത്തില്‍ വിത്തേഷണയും ദാരേഷണയും പുത്രേഷണയും മനുഷ്യനെ ബന്ധനത്തിലാക്കുകയും ദുരിതമനുഭവിപ്പിക്കുകയും ചെയ്യുന്നു.
ദുര്‍വൃത്തരായ വളരെയധികം പുത്രന്മാരെക്കൊണ്ട് എന്തുപകരമാണ്? ഒരു പുത്രന് – നന്മനിറഞ്ഞവനും ആദര്ശധീരനുമായ ഒരു പുത്രന് മതി.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: