ചണ്ഡിഗഢ്: ഹരിയാനയുടെ പുതിയ മന്ത്രി രാജ്യത്തെ സമ്പന്ന വനിത. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പന്ന വനിതയായ സാവിത്രി ജിണ്ടാള്‍ സ്ഥാനമേറ്റെടുത്തു. 2005-2005 കാലയളവിലെ ഹൂഡാ സര്‍ക്കാരിന്റെ മന്ത്രിസഭയിലും ജിണ്ടാള്‍ മന്ത്രിയായിരുന്നു. ഹിസാര്‍ നിയമസഭാ സഭാംഗമായ ജിണ്ടാളിന്റെ അമ്മയായ നവീന്‍ ജിണ്ടാള്‍ കുരുക്ഷേത്ര ലോക്സഭാംഗമാണ്.
ജിണ്ടാള്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ലക്ഷം കോടിവരുന്ന പവര്‍ സെക്ടറുകളുടെ ഉടമയുമാണ് സാവിത്രി ജിണ്ടാള്‍. ലോകത്തെ 100 ഉയര്‍ന്ന സമ്പന്നരുടെ പട്ടികയിലും ജിണ്ടാള്‍ ഇടംപിടിച്ചിട്ടുണ്ട്. സാവിത്രി ജിണ്ടാളിന്റെ ഭര്‍ത്താവ് ഒ.പി.ജിണ്ടാള്‍ 2005 മാര്‍ച്ചില്‍ ഹരിയാന-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ജിണ്ടാളിനെ കൂടാതെ ഹൂഡാ മന്ത്രിസഭയിലെക്ക് അഫാബ് അഹമ്മദും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ക്രിമിനല്‍കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് 2012 ആഗസ്റ്റിലും 2011 ജൂണിലുമായി രണ്ടുമന്ത്രിമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത ഒക്ടോബറില്‍ 90 അംഗങ്ങളടങ്ങുന്ന ഹരിയാന മന്ത്രിസഭയുടെ കാലാവധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: