തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ രംഗത്തെ മുന്‍നിരക്കാരായ ആകാശ് സംഘടിപ്പിക്കുന്ന ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ നവംബര്‍ 24 മുതല്‍ ആരംഭിക്കും. നാലാം തവണയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ആകാശ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പരീശീലനം ലഭിക്കാനുള്ള 10ാം ക്ലാസ് മുതലുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരമാണ് ടാലന്റ് ഹണ്ട് പരീക്ഷ. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 100 ശതമാനം സ്കോളര്‍ഷിപ്പോടെ 2 വര്‍ഷത്തെ ക്ലാസ് റൂം പരീശീലനവും സൗജന്യ ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നതാണ്.
രണ്ട് ഘട്ടങ്ങളായാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് പരീക്ഷ നടക്കുക. നവംബര്‍ 24ന് നടക്കുന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കുന്ന 6000 വിദ്യാര്‍ത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഡിസംബര്‍ 15നാണ് രണ്ടാം ഘട്ട എഴുത്ത് പരീക്ഷ. 800 വിദ്യാര്‍ത്ഥികള്‍ക്കാണ് ആകാശ് ഇന്‍സ്റ്റിറ്റിയൂട്ട് 100 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കുക.
കഴിഞ്ഞ വര്‍ഷം 87,442 പേര് പരീക്ഷ എഴുതി. കേരളമുള്‍പ്പെടുന്ന 21 സംസ്ഥാനങ്ങളിലെ 122 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: