അമൃത്സര്‍: പഞ്ചാബില്‍ അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കടന്നു കയറാന്‍ ശ്രമിച്ച മൂന്ന് പാക് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. അമൃത്സറിലെ മുല്ലാകോട്ട് ചൗക്കിലായിരുന്നു കടന്നുകയറ്റ ശ്രമം. നിയമവിരുദ്ധമായി കൊണ്ടുവന്ന ചരക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരെ കുറിച്ചും നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് എന്തിനാണെന്നുമുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും നാളുകളായി ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ പഞ്ചാബ് മേഖലയിലേക്ക് കൂടി പടര്‍ന്നത്.
ബുധനാഴ്ച പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. ആര്‍എസ്പുര മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്സ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: