ന്യൂദല്‍ഹി: പ്രശസ്ത ഹിന്ദി എഴുത്തുകാരന് രാജേന്ദ്ര യാദവ് അന്തരിച്ചു. വര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം ദല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചത്.
ഹാന്‍സ് മാഗസീന്റെ പത്രാധിപരായിരുന്നു. നയി കഹാനി എന്ന ഹിന്ദി സാഹിത്യ പ്രസ്ഥാനതത്തിന്റെ മുന്ഗാമിയായിരുന്നു അദ്ദേഹം. 1951ല്‍ പ്രേത് ബോല്‍ത്തേ ഹേ എന്ന ആദ്യ നോവലിലൂടെയാണ് അദ്ദേഹം സാഹിത്യ ലോകത്തെത്തിയത്.
പിന്നീട് ഈ നോവല്‍ സാരാ ആകാശ് എന്ന പേരിലാക്കി. 1969ല്‍ ഈ നോവലിനെ ഇതേ പേരില്‍ ബസു ചാറ്റര്‍ജി സിനിമയാക്കിയിരുന്നു. 1991 2001 കാലഘട്ടത്തില്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് അംഗമായിരുന്നു രാജേന്ദ്ര യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: