കൊച്ചി: രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക്, ടീം ഇന്ത്യയുടെ ജേഴ്സി ലഭ്യമാക്കാന്‍, ഇന്ത്യയിലെ പ്രമുഖ ഫാഷന്‍- ലൈഫ് സ്റ്റൈല്‍ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ മിന്ത്ര ഡോട്.കോമും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) ഔദ്യോഗിക അപ്പാരല്‍ സ്പോണ്‍സര്‍മാരായ നൈക്ക് ഇന്ത്യയും കരാര്‍ ഒപ്പിട്ടു.
ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്വന്തം പേരും ഇഷ്ടനമ്പരും ജേഴ്സിയുടെ പിന്‍ഭാഗത്ത് മിന്ത്ര ഡോട് കോം അച്ചടിച്ചു നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധരിക്കുന്ന ജേഴ്സിയുടെ അതേ ഫോണ്ടിലായിരിക്കും ഇത്. ഒക്ടോബര്‍ 10ന് പദ്ധതിക്ക് തുടക്കം കുറിച്ചു. ഓര്‍ഡര്‍ ചെയ്ത് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജേഴ്സി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മിന്ത്ര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഗണേഷ് സുബ്രഹ്മണ്യന് അറിയിച്ചു.
ഇന്ത്യന്‍ യുവജനങ്ങളുടെ ഒരു ആഗ്രഹമാണ് മിന്ത്രയും നൈക്ക് ഇന്ത്യയും ചേര്‍ന്ന് സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൈക്കിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സികള്‍ നാല് വ്യത്യസ്ത സൈസുകളില്‍ ലഭിക്കും. വില 1595 രൂപ മുതല്‍ 4995 രൂപവരെ. ഇന്ത്യന്‍ ടീമിന്റെ, നൈക്ക് അംഗീകൃത റിപ്ലിക്ക ജേഴ്സി 4995 രൂപയ്ക്ക് ലഭിക്കും. 100 ശതമാനം റീസൈക്കിള്‍ ചെയ്ത പോളിസ്റ്ററില്‍ നിര്‍മ്മിച്ചതാണ് ഇവ. ജേഴ്സിയുടെ ഏക വിതരണക്കാര്‍ നൈക്ക് ഇന്ത്യയാണ്.
മറ്റൊരു ഓഫ്ലൈന് പ്ലാറ്റ് ഫോമിലും ഇവ ലഭ്യമല്ല. ക്രിക്കറ്റ് പ്രേമികള്‍ക്ക് ംംം.ാ്യിൃേമ.രീാ/ിശസലരൃശരസലേഷലൃല്യെ എന്ന സൈറ്റില്‍ ഓര്‍ഡറുകള്‍ അയക്കാം. നൈക്ക്, അഡിഡാസ്, പ്യൂമ, ലീ, ലെവിസ്, റാന്‍ഗ്ലര്‍, ആരോ, സ്റ്റീവ് മാഡന്‍, ജലസ് 21, ടിംബര്‍ലാന്‍ഡ്, യുഎസ് പോളോ തുടങ്ങി അറുന്നൂറിലേറെ പ്രമുഖ ഫാഷന്‍- ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകളുമായി മിന്ത്ര ഡോട്.കോമിന് പങ്കാളിത്തം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: