ഇടുക്കി: ഏറെനാളത്തെ തകര്‍ച്ചയ്ക്കു ശേഷം വാനില വിലയില്‍ വന്‍ കുതിച്ചുചാട്ടം. ഉണക്ക വാനിലയുടെ വില കിലോയ്ക്ക് 1500ല്‍ നിന്നു 5000 രൂപയായി ഉയര്‍ന്നു.
വിലകൂടിയെങ്കിലും വില്ക്കാന് ഉല്‍പന്നമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ദീര്‍ഘനാളായി വിലയില്ലാതെ കിടക്കുകയായിരുന്ന വാനിലയെ കര്‍ഷകരും ഉപേക്ഷിച്ചിരുന്നതാണ് കാരണം. ഇനിയും വില ഉയരുമെന്നാണു വ്യാപാരികള്‍ പറയുന്നത്. മഡഗാസ്കറില്‍ ഉല്പാദനം കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില കൂടിയത്. കഴിഞ്ഞ ആറു മാസമായിട്ടാണ് വാനില വിലയില്‍ ഉണര്‍വ് കണ്ടുതുടങ്ങിയത്.
2005ലാണ് വാനില കൃഷി കേരളത്തില്‍ സജീവമായത്. അന്നു പച്ചവാനിലയ്ക്കു കിലോ 5000 രൂപയും ഉണക്കയ്ക്ക് 20,000 രൂപയുമായിരുന്നു വില. എന്നാല്‍ രണ്ട് വര്‍ഷത്തിനു പച്ചയ്ക്ക് 50 ഉം ഉണക്കയ്ക്ക് 1500 രൂപയും എന്ന ദയനീയ സ്ഥിതിയിലായി. കേരളത്തില്‍ ഇടുക്കിയിലും വയനാട്ടിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും വാനില കൃഷി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: