കൊച്ചി: കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരികയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.കേരള പോലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവിടെ ഏത് സംഭവം ഉണ്ടായാലും സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്.സി.ബി.ഐ അന്വേഷണത്തിനും കേരള പോലീസില്‍ നിന്നും ഓഫിസേഴ്സിനെ നല്‍കണം ഇതോടൊപ്പം ബാക്കിയുള്ള എല്ലാ സഹായവും നല്‍കണം.ഈ സാഹചര്യത്തിലാണ് കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന സംവിധാനത്തെക്കുറിച്ച് സര്‍ക്കാരും കേരള സമൂഹവും ഉയര്‍ന്ന തോതില്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സംവിധാനം വരുമ്പോള്‍ അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കാന്‍ കഴിയും.
നിരവധിപേരെ നിയമിക്കാന്‍ കഴിയും. കേരള ആന്റി ടെററിസ്റ്റ് ഫോഴ്സ് രൂപികരിച്ചപ്പോള്‍ കേരള പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെയാണ് ഇതില്‍ നിയമിച്ചത്. അത് ഒരു തത്വമായി അംഗീകരിക്കാമെങ്കില്‍ കേരള ഇന്‍വെസ്റ്റേഗേഷന്‍ ബ്യൂറോയിലേക്കും നിലവിലുള്ള സംവിധാനത്തില്‍ ഉള്ളവരെ തന്നെ ഇതിനായി നിയോഗിക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് അധിക പണച്ചിലവുണ്ടാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മിലിട്ടറി ഹോസ്പിറ്റല്‍ പോലെ പോലീസ് ഹോസ്പിറ്റല്‍ തുടങ്ങണമെന്ന് ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും .ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥനൂണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണവും ക്രമസമാധാനപാലനവും രണ്ടു മേഖലയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചില പ്രത്യേകമേഖലയില്‍ മാത്രം ചുരുങ്ങിപ്പോയി. ഇത് കേരളത്തില്‍ വ്യാപകമാക്കാന്‍ കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തില്‍ അന്വേഷണവും ക്രമസമാധാന പാലനവും കേരളത്തിലൊട്ടാകെ രണ്ടു മേഖലയാക്കി മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അസോസിയേഷന് ആക്ടിംഗ് പ്രസിഡന്റ് പി ബി പ്രശോഭ്് അധ്യക്ഷത വഹിച്ചു.പോലീസ് മെഡല്‍ ജേതാക്കളെ ഹൈബിഈഡന് എം.എല്‍.എ ചടങ്ങില്‍ ആദരിച്ചു.ഇന്റലിജെന്‍സ് എ.ഡി.ജി.പി ടി പി സെന്‍കുമാര്‍,എറണാകുളം റേഞ്ച് ഐ.ജി കെ പ്ത്മകുമാര്‍, ജി ആര് അജിത്,കെ ലാല്‍ജി,ഡി എസ് സുനീഷ് ബാബു പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: