മുംബൈ: കഴിഞ്ഞയാഴ്ച ഓഹരി വില സൂചികയായ സെന്‍സെക്സ് 21,000 കടന്ന് തിരിച്ചിറിങ്ങി. ഇതിനിടയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടുന്നു. എഫ്ഐഐകള്‍ കഴിഞ്ഞയാഴ്ച മാത്രം 4,065.89 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ കൊണ്ട് സെന്‍സെക്സ് 1,156 പോയന്റാണ് കുതിച്ചുയര്‍ന്നത്. നിക്ഷേപകര്‍ ലാഭമെടുക്കല്‍ വില്പന നടത്തിയതോടെയാണ് സൂചികകള്‍ റെക്കോഡ് നിലയ്ക്കടുത്ത് നിന്ന് വീണ്ടും താഴേക്കു പോയത്.
റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമോ എന്നാണ് വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ചൊവ്വാഴ്ചയാണ് ആര്‍ബിഐയുടെ പണനയം. ആര്‍ബിഐയുടെ ഭാഗത്തു നിന്ന് തിരിച്ചടികളൊന്നുമുണ്ടായില്ലെങ്കില് ദീപാവലിയോടെ സൂചികകള്‍ പുതിയ ഉയരം കുറിയ്ക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: