ന്യൂദല്‍ഹി: നയതന്ത്രമര്യാദകളുടെ ബാലപാഠങ്ങള്‍ പോലും മറന്ന പാക്കിസ്ഥാന് ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച പാക് സൈന്യം 17 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ കഴിഞ്ഞദിവസം ആക്രമണം നടത്തി. സംഭവത്തില്‍ മൂന്നു സാധാരണക്കാര്‍ക്ക് പരിക്കേറ്റു.
ജമ്മു- സാംബ ജില്ലകളിലെ ഉപ മേഖലകളായ ആര്.എസ്. പുര, രാംഗഢ്, അഖ്നൂര്‍, അര്‍ണിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റകള്ക്കു നേരെ വ്യാഴാഴ്ച്ച രാത്രിയാണ് പാക്പട്ടാളം ആക്രമണം ആരംഭിച്ചത്. ഷെല്ലുകളും മോര്‍ട്ടാര്‍ ബോംബുകളും അത്യാധുനികയന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ബിഎസ്എഫ് തിരിച്ചടിച്ചതോടെ പാക് സൈന്യം പ്രതിരോധത്തിലായി.
വെള്ളിയാഴ്ച്ച പുലര്‍ച്ചവരെ വെടിവെയ്പ്പ് നീണ്ടു. ഹീരാനഗറിലെ ഇന്ത്യന്‍ പോസ്റ്റുകകളെ ലക്ഷ്യമിട്ടും പാക്കിസ്ഥാന് വെടിയുതിര്‍ത്തു. അതേസമയം, പാക് ധാര്‍ഷ്ട്യത്തിനു തക്കതായ മറുപടി നല്‍കാത്ത ഇന്ത്യന്‍ നിസംഗതയ്ക്കെതിരെ പ്രാദേശിക വികാരം ശക്തമാണ്. പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കണമെന്ന് അതിര്‍ത്തി ഗ്രാമ നിവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: