കൊച്ചി: ദീപാവലിയോടനുബന്ധിച്ച് നോക്കിയ ആശ 501 നോടൊപ്പം പ്രമുഖ മൊബെയില്‍ കമ്പനിയായ നോക്കിയ ഇന്ത്യ സൗജന്യ ഇന്‍ഷ്വറന്‍സ് ഓഫര്‍ അവതരിപ്പിച്ചു. നവംബര്‍ 15 വരെയുള്ള ഈ ഓഫര്‍ പ്രകാരം മൊബെയില്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടാകും.
കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയ്ക്ക് പുറത്തുനില്‍ക്കുന്ന മറ്റു നാശങ്ങള്‍ക്കും ഈ പരിരക്ഷയുണ്ടാകും.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലഭ്യമാക്കുന്ന ഈ ഇന്‍ഷ്വറന്‍സ് പരിരക്ഷ യൂണിവേഴ്സല്‍ ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് സര്‍വീസസ് ആണ് നിയന്ത്രിക്കുക. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ താങ്ങാവുന്ന ചെലവില്‍ വാങ്ങാവുന്ന നോക്കിയ ആശ 501യ്ക്ക് ലഭ്യമാക്കുന്ന അനുബന്ധ ആകര്‍ഷണമാണ് സൗജന്യ ഇന്‍ഷ്വറന്‍സ് ഓഫറെന്ന് നോക്കിയ ഇന്ത്യ മാര്‍ക്കറ്റിങ് ഡയറക്ടര്‍ വിരാല്‍ ഓസ പറഞ്ഞു. 5199 രൂപയ്ക്കാണ് ആശ 501 ലഭ്യമാക്കുന്നത്. ഏറ്റവും മികച്ച ഡിസൈനില്‍ എല്ലാ സാങ്കേതിക സൗകര്യങ്ങളുമായാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 53 ശതമാനം പേര്‍ക്കും ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്തിട്ടുണ്ടെന്നുമാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: