ബ്രൂസല്‍സ്: യുഎസിന്റെ ചാരവൃത്തി ഭീകരതയ്ക്കെതിരെയുള്ള സഹകരണത്തില്‍ വിള്ളലുണ്ടാക്കുമെന്ന് യുറോപ്യന്‍ യൂണിയന്(ഇ.യു) വ്യക്തമാക്കി.
ജര്‍മ്മന്‍ ചാന്‍സിലര്‍ ഏന്‍ജലാ മെര്‍ക്കലുള്‍പ്പടെയുള്ള വിദേശ നേതാക്കളെ യുഎസ് ഏജന്‍സീസ് നിരീക്ഷിച്ചതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്.
ഇത് തെളിയിക്കുന്നത് വിശ്വസ്ഥതയിലുള്ള കുറവിനെയാണെന്ന് ഇ. യു നേതാക്കള്‍ തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു. രഹസ്യമായി നടത്തുന്ന പ്രവര്‍ത്തികളില്‍ പോലും സഹകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാറുണ്ട്.
ഇരു കൂട്ടരും തമ്മിലുള്ള പരസ്പര വിശ്വാസ്യതയും ബഹുമാനവുമാണ് കൂട്ടായ്മയുടെ അടിസ്ഥാനമെന്നും യൂറോപ്യന്‍ നേതാക്കള്‍ ഊന്നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: