ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റെടുക്കുന്ന ഉന്നത സ്ഥാനങ്ങള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍.
ഒരാള്‍ തന്റെ കഴിവ് തെളിയിക്കുന്നത് ഭരണത്തിലൂടെയാണ്. തന്റെ അഭിപ്രായമനുസരിച്ച് രാഹുല്‍ മന്മോഹന് സിംഗിന്റെ സര്‍ക്കാരില്‍ അംഗമാകണമെന്നും അത് അദ്ദേഹത്തിന് കൂടുതല്‍ ഗുണക്കരമാകുമെന്നും പവാര്‍ പറഞ്ഞു.
എന്നാല്‍ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പവാര്‍ എതിര്‍ക്കുന്നില്ല. രാഹുലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്ന ചോദ്യം ഇവിടെ ഉദിക്കുന്നില്ലെന്നും അതില്‍ തലമുറകളുടെ അന്തരമുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: