കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജോലി ചെയ്തുവരുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഫോട്ടോപതിച്ച ഹെല്‍ത്ത് കാര്‍ഡ് നവംബര്‍ 15 ന് മുന്‍പ് നല്‍കും. തൃത്താല പഞ്ചായത്തുകളുടെ സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇത്തിക്കര ബ്ലോക്കിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം എന്നീ പഞ്ചായത്തുകളിലായി 3000 ത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലും വിവരശേഖരണം പൂര്‍ത്തിയായാലുടന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയുവാനും ഫോട്ടോ പതിച്ച ഹെല്‍ത്ത് കാര്‍ഡ് കൊണ്ട് കഴിയും. അവലോകന യോഗത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സത്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മായാസുരേഷ്, രാജവല്ലി,പഞ്ചായത്ത് പ്രസിഡന്റുമാരായ ഷേര്‍ളി സ്റ്റീഫന്‍, ഹണി ശ്രീകുമാര്‍, ചാത്തന്നൂര്‍ എസ്ഐ ഫിറോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സയൂജ റ്റി കെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: