വാഷിങടണ്‍: ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക പാകിസ്ഥാനിലെ ഗോത്ര മേഖലയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു.
ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഷെരീഫ് ഈ ആവശ്യം ഉന്നയിച്ചത്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടേതെന്ന് ഷെരീഫ് വിശദീകരിച്ചു.
അതേസമയം ഷെരീഫിന്റെ ആവശ്യത്തോട് കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ ഇതേക്കുറിച്ച് മൗനം പാലിച്ചു.
പാകിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ആംനെസ്റ്റി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ പാകിസ്ഥാന്റെ രഹസ്യ സമ്മതത്തോടെയാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: