മുംബൈ: മുംബൈ ഓഹരിവിപണി വീണ്ടും റെക്കോഡിലേക്ക്. മുംബൈ സൂചിക സെന്‍സെക്സ് 21,000ലേക്ക് അടുക്കുന്ന സൂചനയാണ് വാരാരംഭത്തി ല്‍ കാണുന്നത്. തിങ്കളാഴ്ച സെന്‍സെക്സ് 20,915. 76ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന്20,970. 92 ലേക്ക് ഉയര്‍ന്നു.
ദേശീയ സൂചിക നിഫ്റ്റി 8.95 പോയനൃ ഉയര്‍ന്ന് 6,198.30ലാണ് വ്യാപാരം. മൂലധന വസ്തുക്കള്‍, റിയല്‍ എസ്റ്റേറ്റ്, വാഹനം എന്നി മേഖലകള്‍ നേട്ടത്തിലാണ്. ഐ.ടി, എഫ്.എം.സി.ജി ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എന്നാല്‍, രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു. 61.53 രൂപയാണ് ഡോളറിന്റെ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്. വാരാന്ത്യത്തില്‍ 61.35 രൂപയായിരുന്നു വിനിമയ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: