ന്യൂഡല്‍ഹി: അമേരിക്കന്‍ ചിപ് കമ്പനിയായ ക്വാല്‍കോമിന്റെ ഉടമസ്ഥതയിലുള്ള വയര്‍ലെസ് ബിസിനസ് സര്‍വീസസിനെ ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കും.
മുംബൈ, ഡല്‍ഹി, ഹരിയാന, കേരളം എന്നിവിടങ്ങളില്‍ 4 ജി സേവനത്തിനായുള്ള ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ആക്സസ് (ബി ഡബ്ലുഎ) സ്പെക്ട്രം ലൈസന്‍സ് നേടിയ കമ്പനിയാണിത്. കഴിഞ്ഞവര്‍ഷം മേയില്‍ എയര്‍ടെല്‍ ഈ കമ്പനിയുടെ 49% ഓഹരി 165 ദശലക്ഷം ഡോളറിന് വാങ്ങിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും എയര്‍ടെല്‍ ഏറ്റെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: