ചെന്നൈ: രാജ്യത്ത് ഇനി വീശാന്‍ പോകുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ ചുഴലിക്കറ്റ്ന്ന് നരേന്ദ്ര മോദി. തമിഴ് നാട്ടില്‍ ബിജെപി പ്രചാരണ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. രാജ്യത്തെങ്ങും മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങുകയാണ്. തമിഴ്നാടും രാഷ്ട്രീയമാറ്റത്തിനനുകൂലമാണെന്ന് താന്‍ മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടത്തി മടക്കിക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്തതിന് മോദി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വികസനത്തിന് പ്രയോജനപ്പെടേണ്ട പണമാണിത്. കള്ളന്മാരും കൊള്ളക്കാരും ചേര്‍ന്ന് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം 1000 ടണ്‍ സ്വര്‍ണ്ണത്തിന്റെ വിലയിലധികം വരും. ഇത് പിടിച്ചെടുക്കാന്‍ കഴിയാത്തത് രാജ്യത്തിന് നാണക്കേടാണ്. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നമ്മെ പരിഹസിക്കുകയാണ് മോദി പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയാണ് ഇപ്പോള്‍ ജനങ്ങള്‍ സ്വപ്നം കാണുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: