ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനി ഹ്യുണ്ടായ് ഇന്നലെ അമ്പതു ലക്ഷം കാറുകളുടെ നിര്‍മാണം തികച്ചു. 1998ലാണ് ഹ്യുണ്ടായ് ഇന്ത്യയിലെത്തിയത്.
ഇന്നലെ ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിലുള്ള പ്ലാന്റിലാണ് 50 ലക്ഷം തികച്ച കാര്‍ പൂര്‍ത്തിയായത്. ഇന്ത്യന്‍ വിപണിയില്‍ ലോകോത്തര നിലവാരമുള്ള കാറുമായി ഹ്യുണ്ടായ് പിന്നിട്ടത് വിജയകരമായ 15 വര്‍ഷമാണ്.
ഇപ്പോള്‍ 2.7 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തോടെ 6.8 ലക്ഷം കാറുകളുടെ ഉത്പാദന ശേഷി കമ്പനിക്കുണ്ട്. തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാനം പങ്ക് ഹ്യുണ്ടായിയുടേതാണ്. കയറ്റുമതി പങ്കാളിത്തം 46 ശതമാനമാണ്. മാരുതി സുസുകിയ്ക്കൊപ്പം ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കമ്പനിയായിരിക്കുകയാണ് ഹ്യുണ്ടായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: