നെയ്റോബി: കഴിഞ്ഞ മാസം കെനിയയിലെ വെസ്റ്റ് ഗേറ്റിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 67 പേര് മരിച്ച സംഭവത്തിന് പിന്നിലെ അക്രമക്കാരികളിലൊരാള് നൊര്വീജിയക്കാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 23 വയസ്സുകാരനായ ഹസന് അബ്ദി ദുഹുല്ലോ എന്നാണ് ഇയാളുടെ പേര്.
സൊമാലിയയില്‍ ജനിച്ച ഇയാളുടെ കുടുംബം 1999ല്‍ അഭയാര്‍ത്ഥികളായി നൊര്വെയിലേക്ക് കടക്കുകയായിരുന്നു. ആക്രമികളില്‍ നാല് പേരുടെ പേരുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി കെനിയന്‍ പോലീസ് വെളിപ്പെടുത്തിയിരുന്നു. അബു ബരാല് അല്‍ സൂദാനി, ഖതാപ് അലി ഖാനെ, ഉമൈര്‍, ഒമര്‍ നഭാന്‍ എന്നിവരുടെ പേരുകളാണ് കെനിയന്‍ പോലീസ് പുറത്തു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: