കൊല്ലം: കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന്റെ മുഴുവന്‍ വിഭവങ്ങളും കൊള്ളയടിച്ച് നടത്തുന്ന ദുര്‍ഭരണത്തിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് അന്ത്യം കുറിയ്ക്കുമെന്ന് ബി.ജെ.പി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് 7700 കോടി, 2-ജി സ്പെക്ട്രം 1.76 ലക്ഷം കോടി, കല്‍ക്കരി ഇടപാട് 1.86 ലക്ഷം കോടി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതി കഥകളാണ് പുറത്തുവന്നിട്ടുള്ളത്. അഴിമതി കേസുകളുടെ അന്വേഷണങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അട്ടിമറിക്കുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്ന സി.ബി.ഐ ഭരണകക്ഷിയുടെ പ്രധാന സഖ്യകക്ഷിയായി മാറി. ബി.ജെ.പി കൊറ്റങ്കര പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് കൊറ്റങ്കര പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. ടി.സുനില്‍കുമാര്‍ (പ്രസിഡന്റ്), സോരദത്ത (വൈസ് പ്രസിഡന്റ്), തുളസീധരന്‍ (ജനറല്‍ സെക്രട്ടറി), ഗിരീഷ് കൃഷ്ണഗില്, അഴകേശന് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. കുണ്ടറ നിയോജക മണ്ഡലം കണ്‍വീനര്‍ സജീവ് നെടുമ്പന, ജോയിന്റെ കണ്‍വീനര്‍ ദേവരാജ്, ജില്ലാ സമിതിയംഗം മോഹന്‍ദാസ്, യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. പ്രശാന്ത്, വിജയന്‍പിള്ള, ശിവശങ്കരപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: