കൊല്ലം: സ്വന്തം പ്രദേശത്ത് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കങ്ങളെ എതിര്‍ത്ത മുസ്ലിം യുവാവിനെ എസ്ഡിപിഐ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് അര്‍ധ ബോധാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ യുവാവിനെ അതിവിദഗ്ധചികിത്സക്കായി തിരുവനന്തപുരം കിംസിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം ബോംബ് കേസിലെ പ്രതിയുടെ സഹോദരന് ബിലാലിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന സംശയം ഉയര്‍ന്നു.
കൊല്ലം കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 324 ജാസ്മിന് മന്‍സിലില്‍ ഷാഫി(40) യാണ് ആക്രമണത്തിനിരയായത്. അക്രമി സംഘത്തിലുണ്ടായിരുന്ന കടപ്പാക്കട സ്വദേശി ഇമാമുദീനെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.
കടപ്പാക്കട ഫയര്സ്റ്റേഷന് പിന്നിലെ റോഡില്‍ കഴിഞ്ഞ 11ന് രാത്രി ഏഴിനാണ് സായുധരായ 12 അംഗ സംഘം ഷാഫിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വടിവാള്‍, കത്തി, കമ്പിവടി തുടങ്ങിയവ കൊണ്ടുള്ള ആക്രമണത്തില്‍ ഷാഫിയുടെ തലയ്ക്കും നെഞ്ചിനും മാരകമായി മുറിവേറ്റു. ഇടതുകാല് തല്ലിയൊടിച്ചു. ശരീരത്ത് പത്തോളം മുറിവുണ്ട്. വെട്ടുകൊണ്ട് റോഡില്‍ വീണ ഷാഫി മരിച്ചെന്ന ധാരണയിലാണ് സംഘം സ്ഥലംവിട്ടത്. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ഷാഫിയെ നാട്ടുകാര്‍ ശങ്കേഴ്സ് ആശുപത്രിയില്‍ എത്തിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ച് വഴിയാത്രക്കാരെ ആയുധംകാട്ടി അകറ്റിയ ശേഷമായിരുന്നു ആക്രമണം. കാറിലും ബൈക്കുകളിലുമായെത്തിയ സംഘം അതേ വാഹനങ്ങളില്‍ രക്ഷപെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമി സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. മലപ്പുറത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി കൈയ്ക്ക് പരിക്കേറ്റ എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ സഹോദരന് ബിലാല്‍ കുറെ നാളായി കടപ്പാക്കടയില്‍ തമ്പടിച്ച് എസ്ഡിപിഐയുടെ മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നുണ്ട്.
കടപ്പാക്കട സ്വദേശികളായ കല്ലന് ഷെമീര്‍, ഷിഹാബ്, സനോജ് കാസിം, ജലാല്‍, സൂത്തില് സുധീര്‍, ഇമാമുദീന്, ബാബു, ഷാന അലിയാര് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുസ്ലീങ്ങളെ വ്യാപകമായി എസ്ഡിപിഐയില്‍ അംഗങ്ങളാക്കാനും മതവിദ്വേഷം വളര്‍ത്താനുമുള്ള ശ്രമം നടന്നുവരികയാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവരില്‍ ചിലരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ബിലാലിന്റെ നേതൃത്വത്തില്‍ തീവ്രവാദക്ലാസ്സുകള്‍ നടക്കാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണ ത്തിനിരയായ ഷാഫിയെ എസ്ഡിപിഐയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല. മതവിദ്വേഷം വളര്‍ത്തി പ്രദേശത്ത് സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞതായി ഷാഫി പോലീസിന് മൊഴിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: