കാബൂള്‍: പെരുനാള് പ്രാര്‍ത്ഥനക്കിടെയുണ്ടായ സ്ഫോടനത്തില്‍ അഫ്ഗാന് പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. മൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
കാബൂളിന്റെ സമീപപ്രദേശമായ ലോഗര്‍ പ്രവിശ്യയിലെ ഗവര്‍ണറായ അര്‍സാല ജമാല്‍ ആണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കു ശേഷം പ്രഭാഷണം നടത്തവേയാണ് ബോംബ് പൊട്ടിയത്.
സംഭവത്തില്‍ പതിനഞ്ചോളംപേര്ക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: