ജനീവ: ഇറാനും ലോക രാഷ്ട്രങ്ങളും തമ്മില്‍ അണവ പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് ചര്‍ച്ച നടത്തും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ചര്‍ച്ചയില്‍ ഐക്യാരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമുള്ള അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളും ഇറാന് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
എന്നാല്‍ ഇറാന്റെ നിലപാട് കാപട്യമാണെന്ന വാദം ഇസ്രായേല്‍ ആവര്‍ത്തിച്ചു. ഇറാനോട് മൃദുസമീപനം സ്വീകരിക്കുന്നത് ചരിത്രപരമായ തെറ്റായിരിക്കുമെന്ന് ഇസ്രായേല്‍ അഭിപ്രായപ്പെട്ടു.
അമേരിക്ക ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുമായാണ് ഇറാന് പ്രതിനിധികള്‍ യുഎന്‍ ആസ്ഥാനമായ ജനീവയില്‍ കൂടിയാലോചനകള്‍ നടത്തുന്നത്. ഇറാന്റെ എല്ലാ ആണവ പരിപാടികളും ചര്‍ച്ച ചെയ്യുമെന്നും ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നും അമേരിക്കന്‍ പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: