കൊട്ടിയം: ഏകതയുടെ ചാലകശക്തിയാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി. ആര്. ശശിധരന് പറഞ്ഞു. ആര്‍എസ്എസ് കൊട്ടിയം നഗരത്തിന്റെ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളില്‍ ജിവിക്കുന്ന ഹൈന്ദവസംസ്കാരത്തിന്റെ ഉജ്വലമാതൃകകള്‍ ഇന്നും ദൃശ്യമാണ്. ആദരിക്കാനും പരസ്പരം സഹവര്‍ത്തിക്കാനുമുള്ള നന്മയുടെ മനസുകളെ വനവാസി സമൂഹത്തില്‍ കാണാനാവും. കടന്നുകയറ്റങ്ങള്‍ക്ക് മലിനപ്പെടുത്താനാവാത്ത ആന്തരികശുദ്ധിയാണ് ഗ്രാമജീവിതം ഉയര്‍ത്തുന്ന ഭാരതത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍. ദിലീപ്കുമാര് അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന് സംബന്ധിച്ചു.
പുനലൂര്‍:ഹിന്ദുത്വത്തിന്റെ ജീവിതരീതി ആഴത്തില്‍ പഠിക്കുവാനുള്ള സാഹചര്യം ഇവിടുത്തെ പാഠ്യപദ്ധതിയില്‍ ഇല്ലെന്ന്പ്രാന്തീയ ശാരീരിക് ശിഷണ്‍ പ്രമുഖ് ഒ.കെ മോഹനന് അഭിപ്രായപ്പെട്ടു. ഈ നാടിന്റെ ദേശീയത ഹിന്ദുത്വമാണെന്ന തിരിച്ചറിവ് അംഗീകരിക്കുന്ന ഒരു കാലഘട്ടമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും പുനലൂര്‍ താലൂക്കിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചിരട്ടക്കോണത്ത് നടന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.സനാതന ധര്‍മ്മം എന്ന മഹത്തായ സന്ദേശമാണ് സ്വാമി വിവേകാനന്ദന് ലോകത്തിന് മുന്നില്‍ വച്ചത്. ഭാരതത്തിന്റെ ഏകതയെ നിലനിര്‍ത്തുന്ന സനാതന ധര്‍മ്മം നിലനില്‍ക്കേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യകതയാണ്. സനാതന ധര്‍മ്മം നശിച്ചാല്‍ ഈ രാജ്യത്തിന്റെ അഖണ്ഡത നശിക്കും. എന്നാല്‍ ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമാണ് നമ്മുടെ രാജ്യം ഒന്നായതെന്നാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ സംസ്കാരത്തെ അടുത്തറിയാന്‍ സംസ്കൃത പഠനം ആവശ്യമാണ്. രാജ്യത്തിന്റെ ഏറിയ അതിര്‍ത്തിയുടെ ഏറിയഭാഗവും അയല്‍രാജ്യങ്ങളുടെ കൈകളിലാണ്. എന്നാല്‍ ആവശ്യമായ സൈനിക ശക്തിയുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇല്ല. വിശ്വവിജയം നേടിയ സ്വാമി വിവേകാനന്ദന് കായികശക്തികൊണ്ടല്ല, മറിച്ച് തന്റെ അറിവുകൊണ്ടാണ് പാശ്ചാത്യരെ തന്നിലേക്ക് ആകര്‍ഷിച്ചത്. അയോദ്ധ്യയില്‍ ക്ഷേത്രം പണിയാന്‍ എതിര്‍പ്പ് കാണിക്കുന്നത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു . 18ന് രാജ്യത്താകമാനം രാമമന്ത്രം മുഴക്കി ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. ഭാരതത്തിലെ സംസ്കൃതികളെ തമസ്കരിച്ച സംസ്ഥാനങ്ങള്‍ അതിന്റെ തിരിച്ചടികള്‍ നേരിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി. സദാനന്ദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താലൂക്ക് കാര്യവാഹ് പി. ഷൈന്‍ സ്വാഗതം പറഞ്ഞു. താലൂക്ക് സംഘ ചാലക് പി. ഉണ്ണികൃഷ്ണന് സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: