പത്തനാപുരം: പട്ടാഴി പുളിവിളയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ബാലികയ്ക്കുനേരെ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം നടന്നത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പുളിവിള ശ്രീവത്സത്തില്‍ ഉത്തമ(56)നെതിരെ പോലീസ് കേസെടുത്തത്. പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കീഴടങ്ങല്‍ ഉണ്ടായത്.
ശനിയാഴ്ച ഉച്ചയോടെ ഉത്തമന്റെ വീട്ടില്‍ വെള്ളം കുടിക്കാനെത്തിയ ബാലികയെ ഇയാള്‍ കടന്നു പിടിക്കുകയും കുട്ടി ബഹളം വച്ച് ഓടുകയുമായിരുന്നു. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം. പോലീസ് പട്ടാഴി പുളിവിളയിലെ പ്രാദേശിക നേതാവായ ഉത്തമനെ സംരക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: