ലണ്ടന്‍: ശൈശവ വിവാഹത്തെ എതിര്‍ത്തുകൊണ്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല. ഇന്ത്യയ്ക്ക് പുറമെ ശൈശവ വിവാഹം ഏറെ നടക്കുന്ന മറ്റൊരു രാജ്യമായ ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം എതിര്‍ക്കുക എന്നതായിരുന്നു പ്രമേയത്തിന്റെ ലക്ഷ്യം.
107 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ബലം പ്രയോഗിച്ചുള്ള വിവാഹത്തെ എതിര്‍ക്കുന്നതും പ്രമേയത്തിലുണ്ട്. ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്നതിനെ തടയുന്നതിനുള്ള ആദ്യ ആഗോളശ്രമമായിരുന്നു ഐക്യരാഷ്ടരസഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയം. ഇതാദ്യമായാണ് ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത്.
ശൈശവ വിവാഹം ഏറ്റവും കൂടുതലായി നടക്കുന്ന എത്യോപ്യ, തെക്കന്‍ സുഡാന്, സിയറ ലിയോണ്‍, ഛാഡ്, ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യ എതിര്‍പ്പു പ്രകടമാക്കിയത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമതിയുടെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടന പ്രധാന അജണ്ടയായി സ്വീകരിക്കണം, ഇത്തരം വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
ഏതാണ്ട് 24 മില്യണ്‍ പെണ്‍കുട്ടികളാണ് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്നത്. ഇതില്‍ ഏതാണ്ട് 2.4 കോടി ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.
ആഗോള തലത്തില്‍ നടക്കുന്ന മൊത്തം ശൈശവ വിവാഹങ്ങളുടെ 40 ശതമാനം വരുമിത്. ഇന്ത്യയില്‍ 1992-93 കാലഘട്ടത്തില്‍ 54ശതമാനമായിരുന്നു പതിനെട്ട് വയസിന് മുമ്പ് വിവാഹിതരാകുന്നവരുടെ എണ്ണം. അത് 2007-08 ആകുമ്പോള്‍ 43 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇന്ത്യ ശൈവവ വിവാഹത്തെ ഇല്ലാതാക്കാനുള്ള നിയമത്തില്‍ ഒപ്പ് വെയ്ക്കാത്തതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതില്‍ കടുത്ത നിരാശയുണ്ടെന്നും ഗള്‍സ് നോട്ട് ബ്രൈഡ്സിന്റെ കോര്‍ഡിനേറ്റര്‍ ലക്ഷ്മി സുന്ദരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: