ഇസ്ലാമാബാദ്: മലാല യൂസഫ്സായി രചിച്ച ഐ ആം മലാല എന്ന പുസ്തകം വില്‍ക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്. ഇത് ലംഘിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് താലിബാന്റെ ഭീഷണി. താലിബാനെതിരെ പോരാട്ടം നടത്തുകയും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മലാലയെ സാഹചര്യം ഒത്തുവന്നാല്‍ വീണ്ടും ആക്രമിക്കുമെന്നും താലിബാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ രംഗത്തെ ഇടപെടലിന് യൂറോപ്യന്‍ യൂണിയന് നല്കുന്ന സാഖറേവ് പുരസ്കാരം മലാല അര്‍ഹിക്കുന്നില്ലെന്നും നിരോധിത ഭീകര സംഘടനയായ താലിബാന്റെ വക്താവ് ഷഹീദുള്ള ഷഹിദ് പറയുന്നു. ഇസ്ലാമിന്റെ ശത്രുക്കളില്‍ നിന്നാണ് അവര്‍ക്ക് പുരസ്കാരം ലഭിച്ചതെന്നും ഷഹിദ് ആരോപിച്ചു.
മലാലയെ അവസരമൊത്തുവന്നാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന താലിബാന് മലാലയുടെ പുസ്തകം വില്‍ക്കുന്നവരേയും വകവരുത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സ്വാത് താഴ്വരയില് വച്ചാണ് മലാലയ്ക്കുനേരെ താലിബാന് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലണ്ടണിലേക്ക് പോയ മലാല ഇപ്പോള്‍ പഠനം തുടരുന്നതും ലണ്ടണിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: