ടോക്കിയോ: തെക്കന്‍ ജപ്പാനിലെ ഫുക്കോക്കയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. മരിച്ചവരില്‍ എട്ടു പേര് രോഗികളും രണ്ടു പേര് ആശുപത്രി ജീവനക്കാരുമാണ്.
പ്രാദേശിക സമയം പുലര്‍ച്ചെ 2.20 നാണു നാലു നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്.
അപകടം നടക്കുമ്പോള്‍ രോഗികള്‍ ഉറക്കത്തിലായിരുന്നു. നാലു നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടിത്തകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: