കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലിസ്റ്റ് അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്.
9114 ഒഴിവുകള്‍ നിലവിലുള്ളപ്പോള്‍ ഐഎസ്ആര്‍ടിസി 3808 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി അധികൃതരുടെ നടപടിക്കെതിരെ തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താനാണ് ഉദ്യോഗാര്‍ത്ഥികള്‍ ഒരുങ്ങുന്നത്.
റിസര്‍വ് കണ്ടക്ടര്‍ തസ്തകയിലേക്ക് ഏകദേശം 3.50,000 പേരാണ് മൂന്നു ഘട്ടങ്ങളിലായി പരീക്ഷ എഴുതിയത്. മെയിന്‍ ലസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 50,000 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ പിഎസ്സി ലിസ്റ്റിന് ദുര്‍ബലപ്പെടുത്താന്‍ കെഎസ്ആര്‍ടിസി തന്നെ ശ്രമിക്കുകയാണെന്നാണ് ആരോപണം. എം പാനല്‍ കണ്ടക്ടര്‍ മാര്‍ക്ക് സ്ഥിരപ്പെടുത്തല്‍ വാഗ്ദാനം നല്കി കോഴ വാങ്ങിയാണ് ഈ നീക്കം നടത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
2011 നവംബര്‍ വരെ 9016 ഒഴിവുകള്‍ കെഎസ്ആര്‍ടിസി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ ഒഴിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഇവര്‍ പിഎസ്സിയെ സമീപിച്ചിരിക്കുകയാണ്.
പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ നടപടിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: