ബെയ്ജിംഗ്: ശാസ്ത്രജ്ഞര്‍ ഫിദൗ എന്ന പേര് നല്കിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ചൈനയില്‍ വീശിയടിക്കാന്‍ തുടങ്ങി. കരുതലിനായി ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. ഇതുവരെ പത്തു പേര് മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കാറ്റിന്റെ ആരംഭത്തില്‍ തന്നെ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിനു പുറമെ അതിശക്തമായ മഴയും ഉണ്ടാകുമെന്ന് അറിയിപ്പു നല്കി. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കിട്ടിയ ഉടനെ 27 വിമാന സര്‍വ്വീസുകള്‍ ചൈന ഉപേക്ഷിച്ചു.
മീന്‍ പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ഡാമുകളുടേയും രാസപ്ലാന്റുകളുടേയും സമീപം താമസിക്കുന്നവരോട് ഒഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബുള്ളറ്റ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. വിമാനത്താവളങ്ങള്‍ പൂര്‍ണമായി അടച്ചു. തുറമുഖങ്ങളിലെ കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ മാസം വീശിയടിച്ച യു.എസ്.എഗി കൊടുങ്കാറ്റില്‍ നിരവധി പേര് മരിക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഫിദൗ വീശിയടിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: