കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ റൗഡിയും എട്ടോളം ക്രിമിനല്‍ കേസിലെ പ്രതിയുമായ കിളികൊല്ലൂര്‍ പറങ്കാംവിള പവിത്രം നഗറില്‍ ധര്മ്മരാജന് മകന് വിനേഷി(33)നെ ഗുണ്ടാ നിയമപ്രകാരം കിളികൊല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
കിളികൊല്ലൂര്‍ സ്വദേശി ഷാജഹാനെ വീടു കയറി അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും സജീവ് എന്നയാളെ വാള്‍കാട്ടി ഭീഷണിപ്പെടുത്തി വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതും ഹബീബിന്റെ വീട്ടില്‍ ആയുധമായി അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതുള്പ്പടെ എട്ട്കേസുകളില് ഇയാള്‍ പ്രതിയാണ്.ഇയാള്‍ ഉള്‍പ്പെട്ട കേസുകള്‍ ജാമ്യമില്ലാത്തതും ആയുധനിയമം ഉള്‍പ്പെട്ടതുമാണ്. പറങ്കാംവിള പരിസര പ്രദേശത്തു നിരന്തരം അടിപിടിയുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയതിനും കേസുണ്ട്. എസിപി കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം എസ്ഐ അമ്മിണിക്കുട്ടന്, കിളികൊല്ലൂര്‍ എസ് ഐ എസ്.ജയകൃഷ്ണന്, ഓഫീസര്‍മാരായ അല്‍ജബാര്‍, ഷിഹാബുദീന്‍, മണികണ്ഠന്, മനു, സാരഥി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: