അഞ്ചല്‍: കടയാറ്റ് കളരി ദേവിക്ഷേത്രത്തില്‍ 14ന് വിദ്യാരംഭം നടക്കും. മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ള, കെ.ബി.ഗണേഷ്കുമാര് എംഎള്‍എ, പ്രൊഫ.ഇഞ്ചക്കാട് കേശവപിള്ള, ഡോ.സന്തോഷ് ഉണ്ണിത്താന്, ലതിക ടീച്ചര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കും.
രാവിലെ എട്ടിന് നടക്കുന്ന വിദ്യാഗോപാലമന്ത്രാര്‍ച്ചന കേരള ത്രേസംരക്ഷണസമിതി സംസ്ഥാന മാതൃസമിതി സെക്രട്ടറി കമലകുമാരി നയിക്കും. തുടര്‍ന്ന് സഹസ്രദീപാര്ച്ചനയും മാതൃപൂജയും. രാത്രി 10ന് കടയാറ്റമ്മ സംഗീതോപാസന കളരിയുടെയും ആയോധന കളരിയുടെയും ഉദ്ഘാടനം കെ.ബി.ഗണേഷ്കുമാര് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: