കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ നിലവിലുളള മീന്‍ മാര്‍ക്കറ്റ് പ്രദേശത്ത് അത്യാധുനിക സൗകര്യത്തോടു കൂടിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം 10മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് 2.50 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിണ്റ്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് അത്യാധുനിക സൗകര്യമുളള 100 മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 39 എണ്ണത്തിണ്റ്റെ പ്രവൃത്തി ആരംഭിച്ചതില്‍ രണ്ടെണ്ണത്തിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നാലെണ്ണം ഈ മാസം പൂര്‍ത്തിയാക്കും. മലബാറിലെ തീരദേശ വികസന പദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ തീരദേശ വികസന കോര്‍പ്പറേഷണ്റ്റെ റീജ്യണല്‍ ഓഫീസ് കോഴിക്കോട്ട് നവംബറില്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കോട്ടിക്കുളം, ബങ്കര മഞ്ചേശ്വരം, വലിയപറമ്പ എന്നിവിടങ്ങളില്‍ സംയോജിത മത്സ്യ ഗ്രാമപദ്ധതി നടപ്പാക്കി വരുന്നുണ്ട്. കാസര്‍കോട് കസബയിലും ഈ പദ്ധതി നടപ്പാക്കും- മന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ൪൮ കോടി രൂപാ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെണ്ടര്‍ നടപടി ഈ മാസം പൂര്‍ത്തികരിച്ചു നവംബറില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും. അജാനൂറ്‍ ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനും പരിസ്ഥിതി പഠനം, മാതൃകാ പഠനം, ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയ്ക്കാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. പൂനയിലെ എസ് ഡബ്ള്യൂ പി ആര് എസ് സ്ഥാപനത്തിന് മാതൃകാ പഠന ചുമതല നല്‍കിയിട്ടുണ്ട്. കോട്ടിക്കുളത്തും ഹാര്‍ബര്‍ നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. ൬൦൬ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ളാബ്, ഡ്രെയിന്‍, സിങ്ക് എന്നീ സംവിധാനങ്ങളോട് കൂടിയ ൧൦൬ സ്റ്റാളുകള്‍ പ്രധാന കെട്ടിടത്തില്‍ ഉണ്ടായിരിക്കും. ൨൮൦ ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുളള ഒരു ഇരുനില ലേല ഹാള്‍, ഒരു ടോയ്ലറ്റ് ബ്ളോക്ക് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കൂടാതെ അഞ്ച് മൊത്ത വില്‍പ്പന സ്റ്റാളുകള്‍, ഒരു ഐസ് യൂണിറ്റ്, ചില്റൂം, വിശ്രമമുറി, ഓഫീസ് മുറി എന്നീ സൗകര്യങ്ങളും ഒരുക്കും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചു നഗരസഭയ്ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: