നാളെ ഈ നേരം
കാവ്യനീതി മുന്വിധികാക്കാത്ത ഒരു കവിയുടെ കവിതകളാണ് ‘നാളെ ഈ നേരം’. മണ്ണിന്റെ കനത്ത ഭിത്തി തകര്‍ത്ത് മുള പൊട്ടിവരുന്ന മൃദുലമായ ഇലകള്‍ പോലെ കവിതയായി മാറിയ കവിമനസ്സിലെ സ്വൈരക്കേടുകളാണ് മഞ്ചു വെള്ളായണിയുടെ കവിതകള്‍. വ്യക്തിപരതയില്‍ നിന്ന് സാമൂഹിക സത്യത്തില്‍ ചെന്നു നില്ക്കുന്നു കവിതകള്‍. വിതരണം നാഷണല്‍ ബുക്സ്റ്റാള്‍. വില 50 രൂപ.
ഋതുചക്രം
പുരാണകഥകളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാന കാല അനുഭവങ്ങള്‍ അവതരിപ്പിക്കുകയാണ് കലാം കൊച്ചേറ ഋതുചക്രം എന്ന കഥാസമാഹാരത്തില്‍. അധിനിവേശ സംസ്ക്കാരത്തിന് അടിമപ്പെടാതെ തന്റെ കഥകളിലൂടെ ഭാരതസംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ് കഥാകാരന്. കൊച്ചേറ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 100 രൂപ.
ധ്യാനഭൂമിക
ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായൊരു കാഴ്ചപ്പാട് സ്വന്തമാക്കുന്നതിലൂടെ ധീരവും നൂതനവുമായ പുതിയൊരു മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ധ്യാനഭൂമിക. സ്വാമി തങ്കദാസ് എന്ന സംന്യാസിയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഉത്തരങ്ങളാണ് ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നത്. കൃഷിശാസ്ത്രജ്ഞനായ ഡോ.ആര്.ഗോപിമണിയുടെ ചോദ്യങ്ങളും അവയ്ക്കുള്ള സ്വാമിയുടെ ഉത്തരങ്ങളും പുതിയ ലോകത്തേയും ചിന്തയേയും ആലോചനയേയും കാട്ടിത്തരുന്നു. റെയ്ന്ബോ ബുക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ വില 100 രൂപ.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം
പവിത്രമായ ഇച്ഛ, ആത്മാര്‍ത്ഥമായ ഉദ്യമം, ആഴമേറിയ ഉല്‍ക്കണ്ഠ ഇവയെല്ലാം പങ്കുവയ്ക്കുന്ന ഖണ്ഡകാവ്യമാണ് അയ്മനം രവീന്ദ്രന് രചിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം. സാമൂഹ്യ ജീവിതാന്തരീക്ഷം വികലമാകുന്നതുകണ്ട് അമ്പരക്കുന്ന പച്ചയായ മനുഷ്യന്റെ ആകുലതയുടെ കാവ്യരൂപമാണിത്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്സ്- കേരള ഘടകമാണ് പ്രസാധകര്. വില. 70 രൂപ.
അശ്രുപുഷ്പങ്ങള്‍
കുട്ടമംഗലം കൃഷ്ണന്‍കുട്ടി രചിച്ച ഇരുപത്തെട്ട് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാ കവിതകളിലും ഒരൊറ്റ വികാരം വിഭിന്നമായ രീതിയില്‍ കലര്‍ത്തി, സ്വന്തം വേദന വാക്കുകളിലൂടെ വിവരിക്കാന്‍ സാധ്യമല്ലെങ്കിലും അതിനുള്ള ശ്രമമാണ് കവി തന്റെ രചനയിലൂടെ നടത്തിയിരിക്കുന്നത്. കല്യാണി പബ്ലിക്കേഷന്‍സാണ് പ്രസാധകര്. വില: 40 രൂപ.
മഴയോടും പുഴയോടും പറയാനുള്ളത്
താരുണ്യത്തിന്റെ സംഘര്‍ഷങ്ങളും വിഹ്വലതകളും നിറം വെപ്പിച്ച ആഖ്യാനരൂപങ്ങളുമാണ് കെ.എം.സുമയുടെ മഴയോടും പുഴയോടും പറയാനുള്ളത് എന്ന കവിതാ സമാഹാരത്തിലുള്ളത്. സമ്രാട്ട് പബ്ലിഷേഴ്സാണ് പ്രസാധകര്. വില: 50 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: