കൊച്ചി: വയോജനങ്ങള്‍ കര്‍മ നിരതരായിരിക്കണമെന്നും മനുഷ്യ സഹജമായ മത വിവേചനങ്ങള്‍ വാര്‍ദ്ധക്യത്തെ വികലമാക്കുമെന്നും പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞു. ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും സംയുക്തമായി ലോക വയോജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മധുരം തരളം വാര്‍ദ്ധക്യം പരിപാടി ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കാര്‍ത്ത്യായനി സെര്വ്വന്, സുലോചന, അയ്യപ്പന്‍കുട്ടി എന്നിവരേയും അന്‍പതോളം മുതിര്‍ന്ന പൗരന്മാരെയും ആദരിച്ചു. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും വയോജന ദിനം ആചരിക്കുന്നതിനും മുതിര്‍ന്ന പൗരന്മാരെ ആദരിക്കാനുമുള്ള സര്‍ക്കുലര്‍ നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാജഗിരി ഔട്ട് റീച്ച് പ്രോഗ്രാം ഡയറക്ടര്‍ എം.പി ആന്റണി, പ്രോഗ്രാം ഓഫീസര്‍ എസ്.ആര് രാജീവ് എന്നിവര്‍ ക്ലാസെടുത്തു. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.വി ഔസേപ്പ് മുഖ്യാതിഥി ആയിരുന്നു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സാജിത സിദിഖ്, വത്സ കൊച്ചു കുഞ്ഞ്, മെമ്പര്‍ എം.ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ അയ്യപ്പന്‍കുട്ടി, രഹന് രാജ്, ഏലിയാമ്മ ഐസക്, രഞ്ജിനി വിശ്വനാഥന്, മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.വി പ്രഭാകരന്, തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പോള്‍ മേച്ചേരി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, സാക്ഷരത മിഷന് ജില്ല പ്രോജക്ട് ഓഫീസര്‍ കെ.വി രതീഷ്, സാക്ഷരത ഗുണഭോക്താക്കളായ ആനന്ദവല്ലി, കൊച്ചു ത്രേസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പളളുരുത്തി: ലോക വയോജന ദിനോഘോഷങ്ങളുടെ ഭാഗമായി കുമ്പളങ്ങിയില്‍ വിന് സൊസൈററി യുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. വിന് സൊസൈററി പ്രവര്‍ത്തകരായ ഇരുന്നൂറിലേറെ വനിതകളും വയോജനങ്ങളും സംഗമത്തില്‍ പങ്കെടുത്തു.
കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നടന്ന വൃദ്ധ ജനങ്ങളുടെ സംഗമം കൊച്ചി പ്രിന്‍സിപ്പല്‍ മുന്‍സിഫ് സുജയമ്മ ഉദ്ഘാടനം ചെയ്തു. വിന് സൊസൈററി ഡയറക്ടര്‍ സിസ്ററര് ആലീസ് ലൂക്കോസ് സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബെനഡിക്ട്, വിപിന്‍ കുമാര്‍, അഡ്വ. രാധാമണി, പഞ്ചായത്ത് മെമ്പര്‍ ടോജി കോച്ചേരി, കോര്‍ഡിനേററര്‍ റൂബി ജസ്ററിന്‍, ജയ ജൂഡ്, സോഫിയ കുഞ്ഞപ്പന്, മോളി മാനുവല്‍, സോജ സോജന്, ഷൈജി ആന്‍ഡ്രൂസ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക് ഉപഹാരങ്ങളും സ്നേഹവിരുന്നും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: