മുംബൈ: എന്‍. ശ്രീനിവാസന് ബിസിസിഐ അധ്യക്ഷനായി തുടരും. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണമേഖല ശ്രീനിവാസന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ശ്രീനിവാസനെതിരെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. ഈ സാഹചര്യത്തില്‍ നാളെ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ശ്രീനിവാസന് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
ദക്ഷിണമേഖലയില്‍ നിന്നും ആറ് അസോസിയേഷനുകളുടെ പിന്തുണ ശ്രീനിവാസനുണ്ട്. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം,ഗോവ, ആന്ധ്രാ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകളാണിവ. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാലും ശ്രീനിവാസന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനാകില്ല. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പൂര്‍ത്തിയാകാതെ ചുമതലയേല്‍ക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ശ്രീനിവാസനെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: