പുഴ കടക്കുമ്പോള്‍ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം
ഉദയതാരകദ്യുതിയിലുണ്മതന്
സ്ഫടികരശ്മികള്‍ തിളങ്ങിനില്ക്കുമ്പോള്
പരക്കെ ചുറ്റിലും പ്രഭ ചൊരിയുന്ന
തിരി തന് തുമ്പിലെ തെളിഞ്ഞനാളങ്ങള്
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം,
ഉഴിഞ്ഞെടുത്തെന്റെ ഉയിരില്‍ ചേര്‍ക്കണം,
പുഴ കടക്കുമ്പോള്‍ കവിത മൂളണം,
കവിതയിലൊരു കടല്‍ നിറയണം
ആര്. ശ്രീലതാ വര്‍മയുടെ ‘പുഴകടക്കുമ്പോള്‍’ എന്ന കവിതയിലെ വരികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: