പത്തനാപുരം: പട്ടാഴികുടിവെള്ള പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച ഏകദേശം 80 കോടിരൂപ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പന്ത്രണ്ട്മുറിവാര്ഡിലെ പൂക്കോട്ടില് കല്ലടയാറിന്റെ കരയില്‍ ഏകദേശം 17 മീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വ്യാസത്തിലും നിര്‍മിച്ച കിണറില്‍നിന്ന് വെള്ളം പമ്പുചെയ്ത് കാട്ടാമലയിലെ പൂങ്കുന്നിയിലെത്തിച്ച് ശുദ്ധീകരിച്ച് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പട്ടാഴി, പട്ടാഴിവടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെയും തലവൂര്‍, പിടവൂര്‍ വില്ലേജ് പരിധികളിലെയും ഒന്നര ലക്ഷത്തോളം പേര്‍ക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി.
പമ്പിംങ്ങ് ലൈനുകള്‍, 150 കി. മീറ്ററോളം സപ്ലെ ലൈനുകള്‍, വെള്ളം ശുദ്ധീകരിക്കന്നതിനുള്ള പ്രഷര്‍ ഫില്‍റ്റര്‍, മോട്ടോറുകള്‍, പമ്പ് ഹൗസിന്റേയും ടാങ്കിന്റേയും നിര്‍മാണം എന്നിവയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കിണറിന്റെ സ്ലാബ് നിര്‍മാണം മാത്രമാണ് അവശേഷിക്കുന്നത്. പൂങ്കുന്നി മലയില്‍ 16.90 ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള ടാങ്ക് കിണറില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയര്‍ന്ന പ്രദേശത്ത് പൂര്‍ണമായും പാറയില്കോണ്ക്രീറ്റ്ചെയ്താണ് പണിതിട്ടുള്ളത.് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുമുള്ള രണ്ട് ടാങ്കുകളും ജലവിതരണത്തിനായി നിര്‍മിച്ചിട്ടുണ്ട്. ശുദ്ധീകരണശാലക്ക് 10 ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുണ്ട്. ശുദ്ധീകരിച്ചതിന് ശേഷം പൂങ്കുന്നിമലയിലെ വലിയ ടാങ്കില്‍ എത്തുന്ന വെള്ളം പട്ടാഴിയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും തലവൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും എത്തിക്കും. മറ്റ് രണ്ട് ടാങ്കുകളില്‍ നിന്നുള്ള വെള്ളം പട്ടാഴിവടക്കേക്കര പ്രദേശങ്ങളിലും പമ്പിംഗ് സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലും പിടവൂര്‍ വില്ലേജിന്റെവിവിധ പ്രദേങ്ങളിലും ലഭ്യമാക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുമ്പോള്‍ മെയിലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്ന് പഞ്ചായത്തംഗം റെജിമോന് കെ. ജേക്കബ് അറിയിച്ചു. ആറാട്ടുപുഴ, പിടവൂര്‍, കമുങ്ങുംചേരി കേന്ദ്രീകരിച്ച് നിര്‍മിക്കുന്ന തടയണ പദ്ധതി കൂടി നടപ്പിലാവുമ്പോള്‍ ഈ പ്രദേശങ്ങളിലെ ജലവിതാനം ഉയര്‍ന്ന് കനത്ത വേനല്‍കാലത്തടക്കം കുടിവെള്ളം ലഭിക്കുന്ന അവസ്ഥയും കൈവരും. പട്ടാഴി കുടിവെള്ളപദ്ധതി നടപ്പാവുന്നത് വൈകുന്നതിനെതിരെ ബിജെപി നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: