ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85ആയി. പരിക്കേറ്റ് ചികിത്സയിലിരുന്ന ഏഴു പേര് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചു. അതിനിടെ, ക്രിസ്ത്യന്‍ വിരുദ്ധ ഭീകരതയ്ക്കെതിരെ പാക് നഗരങ്ങളില്‍ പ്രതിഷേധം ശക്തമായി. തലസ്ഥാന മായ ഇസ്ലാമാബാദിലേക്കുള്ളതടക്കം വിവിധ റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുറമുഖ നഗരമായ കറാച്ചിയിലും പ്രതിഷേധം അലയടിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ മിഷണറി സ്കൂളുകള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. പള്ളികളും ക്രിസ്തുമത വിശ്വാസികള്‍ പവിത്രമായികാണുന്ന മറ്റിടങ്ങളിലും അധിക സുരക്ഷ ഒരുക്കി.
പെഷവാറിലെ പുരാതനമായ ആള് സെയിന്റ്സ് പള്ളിയില്‍ ഞായറാഴ്ച്ചയാണ് സ്ഫോടകവസ്തുക്കളുമായി എത്തിയ രണ്ട് ചാവേറുകള്‍ ആക്രമണം നടത്തിയത്.
കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ ചര്‍ച്ചിനു മുന്നിലെ മൈതാനത്തിലെ അന്നദാന കൗണ്ടറിലേക്ക് പോകവെയാണ് സംഭവം. ആക്രമണത്തില്‍ 140 പേര്‍ക്ക് പരുക്കു പറ്റിയിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് താലിബാന്, വടക്കന്‍ വസീരിസ്ഥാനിലെ ഗോത്ര മേഖലകളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കനടത്തുന്ന ആക്രമണള്‍ അവസാനിപ്പിക്കണമെന്നും അതല്ലെങ്കില്‍ മുസ്ലീങ്ങളല്ലാത്തവരെ വകവരുത്തുന്നതു തുടരുമെന്നും ഭീഷണിമുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: