ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രസിഡന്റ് ഭരണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം യുപിയില്‍ നിന്നുള്ള എംഎല്‍എമാരും എംപിമാരും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നും സുപ്രീംകോടതി നിയോഗിക്കുന്ന ജഡ്ജി മുസാഫര്‍നഗര്‍ കലാപം അന്വേഷിക്കണമെന്നും തങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമല്ലാതെ മറ്റ് മാര്ഗങ്ങളൊന്നുമില്ലെന്ന്യുപി എംഎല്‍എ ഹക്കും സിംഗ് പറഞ്ഞു.
കലാപം മൂര്‍ച്ഛിക്കുന്ന വിധത്തില്‍ പ്രകോപനകരമായ പ്രസംഗം നടത്തിയെന്ന് ഹക്കുംസിംഗിനെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഒരു വ്യക്തിക്കെതിരെയും രാഷ്ട്രീയകുടിപ്പകയോടെ തങ്ങള്‍ പെരുമാറിയിട്ടില്ലെന്നും അക്രമത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എസ്പി നേതാവ് അസംഖാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: