പള്ളുരുത്തി: കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ പഴകിയ പച്ചക്കറികള്‍ കൊച്ചിയിലേക്ക് കൊച്ചിയിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലേക്ക് എത്തുന്ന പച്ചക്കറികള്‍, തീര്‍ത്തും മോശമായമായവയെന്ന് ബോദ്ധ്യപ്പെട്ടതിനു ശേഷം ചെറുകിട മാര്‍ക്കറ്റുകളില്‍ എത്തിച്ച് വില്‍പ്പന നടത്തിവരികയാണ് പടിഞ്ഞാറന്‍ കൊച്ചിയിലെ ചില കേന്ദ്രങ്ങളില്‍ ഇത്തരം പച്ചക്കറികള്‍ കഴുകിയെടുത്ത് തരംതിരിക്കുന്ന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചീഞ്ഞഴുകിയനിലയിലുള്ള പച്ചക്കറികളുടെ മോശമായഭാഗം നീക്കം ചെയ്തശേഷം ചെറിയ കഷണങ്ങളായും വില്‍പ്പന നടത്തിവരികയാണത്രെ. ഓണത്തോടനുബന്ധിച്ച് പച്ചക്കറികള്‍ക്ക് തീവിലയായപ്പോള്‍ ഇത്തരം പച്ചക്കറികള്‍ ഓരോപങ്കിനും പത്തുരൂപ പ്രകാരം പടിഞ്ഞാറന്‍ കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുകയായിരുന്നു.
മാരകമായ കീടനാശിനികള്‍ പ്രയോഗിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികളുടെ മോശമായഭാഗങ്ങളില് കൂടി രാസവസ്തുക്കള്‍ അകത്ത് കയറുന്നത് മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. ഇവ ഉപയോഗിക്കുന്നതുമൂലം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ളതായി ആരോഗ്യവിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. വിവിധതരം പച്ചക്കറികള്‍ കൂടാതെ ഉരുളക്കിഴങ്ങ്, സവാള, ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവയും ഇത്തരത്തില്‍ വന്തോതില്വില്പ്പനക്കായി എത്തുന്നുണ്ട്.
മുന്തിയവിലയ്ക്ക് പച്ചക്കറികള്‍ വില്പ്പനനടക്കുമ്പോള് പകുതിവിലയിലും താഴെയാണ് ഇത്തരം പച്ചക്കറികള്‍ വിറ്റുപോകുന്നത്. പശ്ചിമകൊച്ചിയിലെ ഒരു ഏജന്റ് മുഖേനയാണ് മോശമായ പച്ചക്കറികള്‍ ഇവിടേക്ക് എത്തുന്നതെന്ന് പറയപ്പെടുന്നു. അതിര്‍ത്തി കടന്നെത്തുന്ന സുനാമി ഇറച്ചിക്കുപിന്നാലെ പച്ചക്കറിയിലൂടെ രൂക്ഷമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന നടപടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ദിനം പ്രതിനിരവധി ലോഡ് പച്ചക്കറിയാണ് ഇത്തരത്തില്‍ വിറ്റപോകുന്നതെന്ന് വ്യക്തമായ സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കെ. കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: