മുംബൈ: കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊടുംഭീകരന് അഫ്സല് ഉസ്മാനിയെ കണ്ടെത്താനാവാതെ മുംബൈ പോലീസ് കുഴങ്ങുന്നു. അഹമ്മദാബാദ്, സൂററ്റ് സ്ഫോടനക്കേസുകളിലെ പ്രതിയായ ഉസ്മാനിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. നിരവധി പേരുടെ മരണത്തിന് കാരണക്കാരായ കൊടുംഭീകരന് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത് മുംബൈ പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഉസ്മാനിയക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് വ്യാപകമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ്, സൂററ്റ് സ്ഫോടനങ്ങള്ക്കുവേണ്ടി വാഹനങ്ങള്‍ മോഷ്ടിച്ചെടുത്തത് അഫ്സല് ഉസ്മാനി ആയിരുന്നു. ഇ-മെയിലുകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 2008 ല്‍ ഉത്തര്‍പ്രദേശില്‍നിന്നുമാണ് ഈ ഭീകരനെ മുംബൈ പോലീസ് അറസ്റ്റുചെയ്യുന്നത്.
2008 ജൂലൈ 26 ന് അഹമ്മദാബാദില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നടത്തിയ സ്ഫോടന പരമ്പരയില്‍ പ്രധാന കണ്ണിയായിരുന്നു ഉസ്മാനി. 70 മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ 57 പേര് കൊല്ലപ്പെട്ടിരുന്നു. 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഹമ്മദാബാദിനൊപ്പം സൂററ്റിലും സ്ഫോടനം നടത്തുകയായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്റെ ലക്ഷ്യം. എന്നാല്‍ ബോംബുനിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവുമൂലം സൂററ്റില്‍ ഭീകരരുടെ പദ്ധതി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: